കാറും ലോറിയും കൂട്ടിയിടിച്ചു; അട്ടപ്പാടി സ്വദേശിക്ക് പരിക്ക്



പാലക്കാട്‌   കോട്ടോപ്പാടം: ദേശീയപാതയില്‍ കൊടക്കാട് കൊമ്പത്ത് ലോറിയും കാറും കൂട്ടിയിടിച്ച് അപകടം. കാര്‍യാത്രികനായ അട്ടപ്പാടി സ്വദേശി മനു (38)ന് പരിക്കേറ്റു. ഇദ്ദേഹത്തെ നാട്ടുകാര്‍ ചേര്‍ന്ന് വട്ടമ്പലം മദര്‍കെയര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ എട്ടുമണിയോടെ കൊമ്പത്ത് പെട്രോള്‍ പമ്പിന് സമീപമായിരുന്നു അപകടം. പെരിന്തല്‍ മണ്ണ ഭാഗത്ത് നിന്നും മണ്ണാര്‍ക്കാട് ഭാഗത്തേക്ക് വരികയായിരുന്ന ലോറിയും എതിര്‍ദിശയിലേക്ക് പോവുകയായിരുന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. വാഹനങ്ങള്‍ക്ക് കേടു പാടുകള്‍ സംഭവിച്ചു. കാര്‍ റോഡില്‍ കുറുകെയും ലോറി അരുകിറങ്ങി നില്‍ക്കുകയും ചെയ്തതിനാല്‍ ഇതുവഴി ഗതാഗതം ഭാഗികമായി തടസപ്പെട്ടു. വിവരമറിയിച്ചപ്രകാരം വട്ടമ്പലത്ത് നിന്നും അഗ്നിരക്ഷാസേനയെത്തി മണ്ണുമാന്തിയന്ത്രവും കയറും മറ്റും ഉപയോഗിച്ച് നാട്ടുകാരുടെ സഹായത്തോടെ വാഹനങ്ങള്‍ റോഡില്‍ നിന്നും മാറ്റി ഗതാഗതം പുന:സ്ഥാപിക്കുകയായിരുന്നു


Post a Comment

Previous Post Next Post