ബൈക്കിന്റെ താക്കോല്‍ കൊടുക്കാത്തില്ല അമ്മയെ കത്തി കൊണ്ട് കുത്തി മകന്റെ അക്രമം



പാലക്കാട്  ചേരാമംഗലം:  ബൈക്കിന്റെ താക്കോല്‍ കൊടുക്കാത്തതിന് 25-കാരന്‍ അമ്മയെ കത്തി കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചെന്ന് പരാതി 

ചേരാമംഗലം പള്ളിപ്പാടം വീട്ടിൽ രമയ്ക്കാണ് (45) കുത്തേറ്റത്. സംഭവത്തിൽ മകൻ അശ്വിനെ അന്വേഷിക്കുന്നതായി പോലീസ് പറഞ്ഞു. പരിക്കേറ്റ രമയെ നെന്മാറയിലെ സ്വകാര്യ ആശുപത്രിയിലെ പ്രാഥമികചികിത്സയ്ക്കുശേഷം തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


വെള്ളിയാഴ്ച രാവിലെ 9.30- ഓടെയാണ് സംഭവം. അശ്വിൻ അമ്മയോട് ബൈക്കിന്റെ താക്കോൽ ചോദിച്ചെങ്കിലും കൊടുക്കാത്തതിനെത്തുടർന്ന് വഴക്കുണ്ടായതായി പോലീസ് പറഞ്ഞു  

വഴക്കിനിടെ അശ്വിൻ സഹോദരൻ അബിനെ കത്തികൊണ്ട് കുത്താൻ ശ്രമിച്ചു. ഇത് അബിനും അമ്മയും ചേർന്ന് തടയുകയായിരുന്നു. ഇതിനുപിന്നാലെ കാലിന് പരിക്കേറ്റുകിടക്കുകയായിരുന്ന അച്ഛൻ പരമേശ്വരനെ കുത്താനായി ശ്രമിച്ചു. ഇത് തടയുന്നതിനിടെയാണ് രമയ്ക്ക് കുത്തേറ്റത്.


തടുക്കാൻ ശ്രമിക്കുന്നതിനിടെ രമയുടെ വലത് കൈയിൽ നാലുതവണ കുത്തിയത്. സംഭവത്തിൽ ആലത്തൂർ പോലീസ് അന്വേഷണമാരംഭിച്ചു.


Post a Comment

Previous Post Next Post