സംസ്ഥാനപാതയിൽ സീബ്ര ലൈൻ മുറിച്ചു കടക്കുന്നതിനിടെ സ്കൂട്ടർ ഇടിച്ച് പരിക്കേറ്റയാൾ മരിച്ചു



അരിമ്പൂർ : ഗോപി കമ്പനിയ്ക്ക് സമീപം ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന കാൽ നട യാത്രക്കാരൻ മരിച്ചു.  

അരിമ്പൂർ നാലാം കല്ല് സ്മാർട്ട് നഗറിൽ ചിരിയങ്കണ്ടത്ത് ദേവസ്സി (75) യാണ് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.  

വെള്ളിയാഴ്ച വൈകീട്ട് ഏഴിനാണ് സംഭവം. ട്യൂഷൻ ക്ലാസ്സിൽ നിന്നും പേരക്കുട്ടികളെ കൂട്ടിക്കൊണ്ടുവരുന്നതിനിടെ 

തൃശ്ശൂർ - വാടാനപ്പള്ളി സംസ്ഥാനപാത മുറിച്ചു കടക്കുന്നതിനായി സീബ്ര ലൈനിൽ വെച്ച് 

  സ്കൂട്ടർ ഇടിക്കുകയായിരുന്നു. ദേവസ്സിയെ ഇടിച്ച സ്കൂട്ടർ തെന്നി വീണു. സ്കൂട്ടർ യാത്രികരായ ചേർപ്പ് സ്വദേശി കൂത്തു പാലയ്ക്കൽ ശ്രീഹരി (28) അവണൂർ തോട്ടപ്പായിൽ വീട്ടിൽ ശരത്ത് (32 ) എന്നിവരെ പരിക്കേറ്റതിനെ തുടർന്ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രി പ്രവേശിപ്പിച്ചു. 

പരിക്കേറ്റ ശരത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് . 

റോസിയാണ് മരിച്ച ദേവസ്സിയുടെ ഭാര്യ. മക്കൾ മേഴ്സി, ലീന, ഡെയ്സി, ജോഷി ,ലില്ലി. 

മരുമക്കൾ: ജോയ്, ജോസ്, ഡേവീസ് , സോബി, ഇജോ

അന്തിക്കാട് പോലീസിന്റെ നടപടിക്രമങ്ങൾക്ക് ശേഷം വെള്ളിയാഴ്ച രാവിലെ പത്തിന് അരിമ്പൂർ സെയ്ൻറ് ആൻ്റണീസ്

Post a Comment

Previous Post Next Post