കൊട്ടിയം മയ്യനാട് വയോധികന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. കൊട്ടിയം തെക്കേതട്ടാരവിള വീട്ടിൽ ജി ബാബുവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.ഇന്ന് ഉച്ചയ്ക്ക് 12ഓടെ ഗവൺമെന്റ് ട്രാൻസിസ്റ്റ് ഹോമിന് സമീപം ആളൊഴിഞ്ഞ പുരയിടത്തിലാണ് മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടത്. പ്രദേശത്തെ പത്ര വിതരണക്കാരനാണ് ബാബു.പൊലീസ് അന്വേഷണം ആരംഭിച്ചു.