തൃശൂർ : ചെറുതുരുത്തിയിൽ ട്രെയിൻ തട്ടി ഒരാൾ മരിച്ചു. ചെറുതുരുത്തി വള്ളത്തോൾ നഗർ സ്റ്റേഷനിൽ നിന്ന് ഏകദേശം ഒരു കിലോമീറ്റർ അകലെ പതിനഞ്ചാം പാലത്തിന് സമീപത്ത് ഞായറാഴ്ച രാത്രിയാണ് അപകടമുണ്ടായത്.
വെട്ടിക്കാട്ടിരി താഴെ തെക്കേക്കരയിൽ 55 വയസ്സുള്ള രവി എന്ന ആളാണ് മരണപ്പെട്ടത്. റെയിൽവേ ട്രാക്കിന് സമീപം ഇയാൾ ഓടിച്ചിരുന്ന ഓട്ടോറിക്ഷയും കണ്ടെത്തിയിട്ടുണ്ട്. ചെറുതുരുത്തി പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു