ഇല്ലിക്കൽ കല്ല് കണ്ടു മടങ്ങിയ ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടർ നിയന്ത്രണം വിട്ടു മറിഞ്ഞ് ഭർത്താവ് മരിച്ചു. പെരുമ്പാവൂർ കണ്ണന്തറ മുബാറക് മൻസിൽ അബ്‌ദുള്ള (48) ആണ് മരിച്ചത്. പെരുമ്പാവൂരിൽ ബാർബർ ഷോപ്പ് നടത്തിവരികയായിരുന്നു..
സാരമായി പരിക്കേറ്റ ഭാര്യ ഈരാറ്റുപേട്ട പൊന്തനാൽ പറമ്പിൽ നൂർജഹാനെ (42) ചേർപ്പങ്കിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്‌ച വൈകിട്ട് ആറുമണിയോടെ മേലെടുക്കത്തിന് സമീപമാണ് അപകടം ഉണ്ടായത്. ഇവർ സഞ്ചരിച്ച് ബൈക്ക് നിയന്ത്രണം വിട്ട് തിനെ മറിഞ്ഞ് ആണ് അപകടം ഉണ്ടായത്.
ഉടൻതന്നെ ഇരുവരെയും ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചെങ്കിലും അബ്ദുള്ള മരിച്ചു.
മക്കൾ: ബിലാൽ, ഫിദ ഫാത്തിമ, മുഹമ്മദ് മിസ്ബഹ്.
മൃതദേഹം പാലാ ജനറൽ ആശുപത്രിയിൽ.