കോഴിക്കോട് വീടിനുള്ളിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അപകടം, ഗ്യാസ് സിലിണ്ടർ അരികെ; വൻ ദുരന്തം ഒഴിവായി

 


കോഴിക്കോട്: പന്തീരാങ്കാവ് പൂളേങ്കരയിൽ വീട്ടിൽ ഫ്രിഡ്‌ജ് പൊട്ടിത്തെറിച്ച് അപകടം. പൂളേങ്കര പാട്ടാഴത്തിൽ സൈഫുദ്ദീന്റെ വീട്ടിലെ ഫ്രിഡ്ജ് ആണ് പൊട്ടിത്തെറിച്ചത്. ഫ്രിഡ്‌ജിനു ചേർന്നു തന്നെ ഗ്യാസ് സിലിണ്ടർ ഉണ്ടായിരുന്നു എന്നാൽ അതിലേക്ക് തീ പടർന്നില്ല. വൻ ദുരന്തമാണ് ഒഴിവായത്.


ഒരു വർഷം പഴക്കമുള്ള ഫ്രിഡ്‌ജ് ആണ് പൊട്ടിത്തെറിച്ചത്. വീടിൻ്റെ അടുക്കള ഭാഗത്താണ് തീ പടർന്ന് പിടിച്ചത്. ഗ്യാസ് സിലണ്ടർ പൊട്ടിതെറിക്കാത്തതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. തിങ്കളാഴ്ച പുലർച്ചെ 3.30 ഓടെയാണ് അപകടം ഉണ്ടായത്. തീപ്പിടിച്ചതോടെ ഫ്രിഡ്ജിനു സമീപത്തുണ്ടായ വീട്ടുപകരണങ്ങളും കത്തിനശിച്ചു. വയറിങ്ങുകളും കത്തിയമർന്നു.

Post a Comment

Previous Post Next Post