പാലക്കാട് ചിറ്റൂർ :തേനീച്ചയുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെടാൻ കനാലിൽ ചാടിയ കർഷകൻ ഒഴുക്കിൽപ്പെട്ട് മരിച്ചു. പാലക്കാട് ചിറ്റൂർ കണക്കംപാറ സ്വദേശി സത്യരാജ് ആണ് മരിച്ചത്. രാവിലെ ഭാര്യയ്ക്കും ചെറുമക്കൾക്കുമൊപ്പം കൃഷിയിടത്തിലെത്തി മടങ്ങുന്നതിനിടയിലായിരുന്നു തേനീച്ചയുടെ ആക്രമണം. രക്ഷപ്പെടാനായി സത്യരാജ് കനാലിലേക്ക് ചാടുകയായിരുന്നു. അഗ്നിശമന സേനയും നാട്ടുകാരും ചേർന്നുള്ള തെരച്ചിലിൽ മൃതദേഹം കണ്ടെടുത്തു. തേനീച്ചയുടെ കുത്തേറ്റ സത്യരാജിന്‍റെ ഭാര്യ വിശാലാക്ഷിയെ ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു