തൃശ്ശൂർ മുടിക്കോട്. ദേശീയപാത ആറാംകല്ലിൽ അയ്യപ്പഭക്തന്മാർ സഞ്ചരിച്ചിരുന്ന മിനി ബസും കാറും കൂട്ടിയിടിച്ച് അപകടമുണ്ടായി. അപകടത്തിൽ ആർക്കും പരിക്കില്ല. പാലക്കാട് ഭാഗത്തേക്കുള്ള പാതയിലെ ഫാസ്റ്റ് ട്രാക്കിൽ രാവിലെ 11.30 ഓടെയാണ് അപകടം ഉണ്ടായത്. ശബരിമല ദർശനം കഴിഞ്ഞ് ചെന്നൈയിലേക്ക് തിരിച്ചു പോയിരുന്ന അയ്യപ്പ ഭക്തന്മാരാണ് ബസിൽ ഉണ്ടായിരുന്നത്. പാലക്കാട് ഭാഗത്തേക്ക് പോയിരുന്ന കാറിനു പിന്നിൽ ബസ്സ് ഇടിക്കുകയായിരുന്നു. നിയന്ത്രണം നഷ്ടപ്പെട്ട കാർ അയൺ ക്രഷ് ബാരിയറിലേക്ക് ഇടിച്ചു കയറി. മൂന്നാർ രജിസ്ട്രേഷനിൽ ഉള്ളതാണ് കാർ.