പത്ത് വയസുകാരൻ ഊഞ്ഞാലിൽ കുടുങ്ങി മരിച്ച നിലയിൽ കണ്ടെത്തി



ആലപ്പുഴ അരൂരിൽ 10 വയസ്സുകാരനെ ഊഞ്ഞാലിൽ കുടുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അരൂർ ബൈപ്പാസ് കവലയിൽ വാടകയ്ക്ക് താമസിക്കുന്ന കേളാട്ടുകുന്നേൽ അഭിലാഷിന്റെ മകൻ കശ്യപിനെയാണ് മരിച്ച നിലയിൽ കണ്ടത്തിയത്.വീടിന്റെ മുകളിലത്തെ നിലയിലെ ഊഞ്ഞാലിൽ കുരുങ്ങിയ നിലയിലായിരുന്നു മൃതദേഹം.അരൂർ പൊലീസ് സംഭവസ്ഥലത്തെത്തി അസ്വഭാവിക മരണത്തിന് കേസെടുത്തു. പോസ്റ്റ്‌മോര്‍ട്ടം നടപടികൾ പുരോഗമിക്കുകയാണ്.


അരൂർ സെൻ്റ് അഗസ്റ്റ്യൻസ് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു മരിച്ച കശ്യപ്. കുമ്പളം സ്വദേശികളായ കുടുംബം ഏതാനും വർഷങ്ങളായി അരൂരിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു. അസുഖബാധിതയായ സഹോദരിയെയും കൊണ്ട് അച്ഛനും അമ്മയും ആശുപത്രിയിൽ പോയ സമയത്താണ് സംഭവം നടന്നത്. കുട്ടി ആത്മഹത്യ ചെയ്തതാണോയെന്നും സംശയിക്കുന്നുണ്ട്. മരിക്കുന്നതിന് മുൻപ് ട്യൂഷൻ ക്ലാസിലെത്തിയപ്പോഴും കുട്ടി സങ്കടത്തിലായിരുന്നുവെന്നാണ് ട്യൂഷൻ ടീച്ചർ പൊലീസിന് നൽകിയ മൊഴി. സംഭവത്തിൽ അരൂർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.

Post a Comment

Previous Post Next Post