മലപ്പുറം കരുളായി: വീണ്ടും കാട്ടാന ആക്രമണം. ആദിവാസി യുവാവിന് ദാരുണാധ്യം.കരുളായി ഉൾ വനത്തിലെ മാഞ്ചിരി പൂച്ചപ്പാറ നഗറിലെ കരിയന്റെ മകൻ 35 വയസ്സുകാരൻ മണിയാണ് മരിച്ചത്
ശനിയാഴ്ച്ച വൈകുംന്നേരം 6.30 തോടെ കുട്ടികളെ ട്രൈബൽ ഹോസ്റ്റലിലാക്കിയ ശേഷം മറ്റ് കുട്ടികൾക്ക് പനിക്കുള്ള മരുന്നു വാങ്ങിയ ശേഷം കരുളായി ചളിപ്പാടൻ മുഹമ്മദ് എന്ന ചെറിയുടെ ടാക്സി ജീപ്പിൽ കണ്ണിക്കൈ ഭാഗത്ത് ഇറങ്ങിയ ശേഷം കരിമ്പുഴ കടന്ന് വെറ്റിലക്കൊല്ലി വഴി വിളക്കുപ്പാറയിലേക്ക് പോകുപ്പോഴാണ് കാട്ടാനയുടെ മുന്നിൽ പ്പെട്ടത്. കുട്ടിയെയും എടുത്തു പോകുകയായിരുന്ന മണിയെ കാട്ടാന ആക്രമിച്ചതോടെ കുട്ടി ദൂരേക്ക് തെറിച്ചു വീണു 'കൂടെ ഉണ്ടായിരുന്ന പൂച്ചപ്പാറ കണ്ണൻ. മജീഷ്. വിജേഷ് എന്നിവർ ഓടി രക്ഷപ്പെട്ടു. തുടർന്ന് ആന ആക്രമിച്ച വിവരം തന്നെ വിളിച്ച് ഒപ്പം ഉണ്ടായിരുന്നവരെ അറിയിച്ചതായി ചെറി പറഞ്ഞു വനപാലകരെയും പോലീസിനെയും വിവരം അറിയിച്ചു. തുടർന്ന് വനപാലകർ ചെറിയുടെ ജീപ്പിൽ സംഭവ സ്ഥലത്ത് എത്തി. കരുളായിൽ നിന്നും 25 കിലോമീറ്റർ ഉള്ളിലാണ് സംഭവം. ജീപ്പ് എത്തും മുൻപ് മണിയുടെ സഹോദരൻ അയപ്പനും സ്ഥലത്തെത്തിയിരുന്നുതലക്കാണ് പരിക്ക് പറ്റിയത്. രാത്രി 10.30 തോടെ നെടുങ്കയത്ത് എത്തുംവരെ മണി സംസാരിച്ചിരുന്നു തുടർന്ന് നെടുങ്കയത്തു നിന്നും ആംബുലെൻസിൽ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.. മൃതദേഹം നിലമ്പൂർജില്ലാ ആശുപത്രി മോർച്ചറിയിൽ. നെഞ്ചിലും തലയിലും കാട്ടാനയുടെ ചവിട്ടേതാകാം മരണ കാരണമെന്നാണ് സൂചന. ചെവിയുടെ ഭാഗത്ത് നിന്നും രക്തം ഒലിച്ചിറങ്ങിയിയിട്ടുണ്ട് . നിലമ്പൂർ സൗത്ത് ഡി എഫ് ധനിക് ലാൽ ഉൾപ്പടെ ജില്ലാ ആശുപത്രിയിൽ എത്തിയിരുന്നു.
കാട്ടാനയുടെ ആക്രമണം അവസാനിക്കുന്നില്ല
ന്യൂസ് കരുളായി