നിർമ്മാണത്തിലിരുന്ന ബിൽഡിങ്ങിന്റെ മുകളിൽ നിന്ന് നിർമ്മാണ തൊഴിലാളി വീണു മരണപ്പെട്ടു. മുട്ടിൽ സ്വദേശിയായ പുതുശ്ശേരി വീട്ടിൽ തോമസിന്റെ മകൻ വർഗ്ഗീസ് എന്ന അനീഷാണ് മരണപ്പെട്ടത്. കൊളവയലിൽ നിർമ്മാണത്തിലിരുന്ന വീടിന്റെ ചരിവ് സ്ലാബിൽ നിർമ്മാണ പ്രവർത്തികൾ നടത്തിക്കൊണ്ടിരുന്നപ്പോൾ കാല് തെന്നി വീണു അപകടം. പറ്റിയാണ്
മരണം..അനീഷിന്റെ മൃതദേഹം രണ്ടര മണിയോടെ അമ്പുകുത്തിയിലെ വീട്ടിൽ എത്തുന്നതാണ് . ചടങ്ങുകൾ ഇന്ന് വൈകീട്ട് 5 മണിക്ക് വീട്ടിൽ നിന്നും ആരംഭിച്ച് എടപ്പെട്ടി സെൻ്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ സംസ്കരിക്കുന്നതാണ്.