പാലക്കാട് പറളിയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് റെയിൽവേ ജീവനക്കാരൻ മരിച്ചു.കോയമ്പത്തൂരിൽ ഇന്ത്യൻ റെയിൽവേയിൽ മെക്കാനിക്കൽ വിഭാഗം ജീവനക്കാരനായ കിഴക്കഞ്ചേരി ഇളവം പാടം മണ്ണടി സുനിൽകുമാർ (37) ആണ് മരിച്ചത്.*
വ്യാഴാഴ്ച പുലർച്ചെ 5.30 ന് പറളിചന്തപ്പുരയ്ക്ക് സമീപമാണ് അപകടം സംഭവിച്ചത്.
സുനിൽകുമാർ സഞ്ചരിച്ച ബൈക്ക് കാറിൽ ഇടിക്കുകയായിരുന്നു. ഉടൻ തന്നെ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും പകൽ 1.30 ഓടു കൂടി മരണപ്പെട്ടു