ബെംഗളൂരു: കർണാടകയിലെ ഹംപിയിൽ വാഹനാപകടത്തിൽ മൂന്ന് വിദ്യാർഥികൾ ഉൾപ്പെടെ നാല് മരണം. ഹംപിയിലേക്ക് പുറപ്പെട്ട വിദ്യാർഥി സംഘമാണ് അപകടത്തിൽപ്പെട്ടത്. ഇവർ സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തിൽ 10 പേർക്ക് പരിക്കേറ്റു.
സിന്ധനൂരിലെ അരഗിനാമര ക്യാമ്പിന് സമീപം ബുധനാഴ്ച പുലർച്ചെയാണ് സംഭവം നടന്നതെന്ന് ലോക്കൽ പൊലീസ് റിപ്പോർട്ട് അറിയിച്ചു. നരഹരി ക്ഷേത്രത്തിൽ മന്ത്രാലയ സംസ്‌കൃത പാഠശാലയിലെ വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്. ആര്യവന്ദൻ (18), സുചീന്ദ്ര (22), അഭിലാഷ് (20), ഡ്രൈവർ ശിവ (24) എന്നിവരാണ് മരിച്ചത്. അപകടത്തിൽ സിന്ധനൂർ പോലീസ് കേസെടുത്തു. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ ചികിത്സക്കായി കൊണ്ടുപോയി.
Read more at: https://truevisionnews.com/news/265082/vehicle-carrying-students-lostcontrol-overturned-accident