പിസ്തയുടെ തൊലി തൊണ്ടയില്‍ കുടുങ്ങി രണ്ടുവയസുകാരന് ദാരുണാന്ത്യം



കാസർകോട്: പിസ്‌തയുടെ തോട് തൊണ്ടയിൽ കുടുങ്ങി രണ്ടുവയസുകാരന് ദാരുണാന്ത്യം. കാസർകോട് കുമ്പള ഭാസ്ക‌‌ര നഗറിലെ അൻവറിന്റെയും മെഹറൂഫയുടെയും മകൻ അനസ് ആണ് മരിച്ചത്. ശനിയാഴ്ച വെെകുന്നേരം വീട്ടിൽ വച്ചാണ് കുട്ടി പിസ്തയുടെ തൊലി എടുത്ത് കഴിച്ചത്. ഉടൻ തന്നെ വീട്ടുകാർ വായിൽ കയ്യിട്ട് തൊലി പുറത്തെടുത്തിരുന്നു.


തൊലി തൊണ്ടയിൽ അവശേഷിക്കുന്നുണ്ടോയെന്നറിയാൻ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിശോധനയിൽ കുഴപ്പമില്ലെന്നാണ് ഡോക്ടർമാർ അറിയിച്ചത്. ഇതോടെ കുടുംബം വീട്ടിലേക്ക് മടങ്ങി. എന്നാൽ ഞായറാഴ്ച പുലർച്ചെ ശ്വാസം മുട്ടൽ അനുഭവപ്പെട്ടതിനെ തുടർന്ന് കുട്ടിയെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണം സംഭവിക്കുകയായിരുന്നു. ഒരാഴ്ച മുൻപാണ് പ്രവാസിയായ അൻവർ തിരികെ ഗൾഫിലേക്ക് പോയത്. ആയിഷുവാണ് സഹോദരി.


Post a Comment

Previous Post Next Post