അമ്പലപ്പുഴ: ആലപ്പുഴ ഇരുമ്പു പാലത്തിനു സമീപം ശീമാട്ടി ടെക്സ്റ്റൈൽസിന് മുൻവശത്ത് എടത്വയിൽ നിന്നും എറണാകുളത്തേക്ക് പോകുവായിരുന്ന കെ.എസ്.ആർ.ടി.സി യും പച്ചക്കറി കയറ്റിവന്ന പിക്കപ്പുവാനുമായിമായി കൂട്ടിയിടിച്ച് അപകടം ഉണ്ടായി. രാവിലെ 5-30 ഓടെ ആയിരുന്നു അപകടം. അഗ്നി രക്ഷാ സേന സ്ഥലത്ത് എത്തി പിക്കപ്പ് വാനിൻ്റെ മുകളിൽ നിന്നും റോഡിലേക്ക് തെറിച്ച് വീണ് ഗുരുതരാവസ്ഥയിൽ പരിക്ക് പറ്റിയ ആളെയും, കെ.എസ്.ആർ.ടി ബസിലെ പരിക്ക് പറ്റിയ യാത്രക്കാരേയും സേനയുടെ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചു. പിക്കപ്പ് വാൻ റോഡിൻ നിന്ന് വലിച്ച് മാറ്റി വെള്ളം ഉപയോഗിച്ച് റോഡിൽ ഉണ്ടായിരുന്ന ഓയിലുകളും പച്ചക്കറി അവശിഷ്ടങ്ങളും നീക്കി ഗതാഗതം പുനസ്ഥാപിച്ചു. അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ തോമസ് ഡാനിയേലിൻ്റെ നേതൃത്വത്തിൽഫയർ ആൻഡ് റസ്ക്യൂ ഓഫീസർമാരായ നൗഫൽ . എ ,ജസ്റ്റിൻ ജേക്കബ്,പ്രശാന്ത് വി,ആദർശ്,യേശുദാസ് അഗസ്റ്റിൻ ,പുഷ്പരാജ് കെ. പി. ജോബിൻ വർഗീസ് ഹോം ട്ടുണ്ട് സുഖിലാൽ,ശ്യാം കുമാർ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.