പത്തനംതിട്ട: നിലയ്ക്കല്‍-എരുമേലി റൂട്ടില്‍ തുലാപ്പള്ളി ആലപ്പാട്ട് ജംങ്ഷനില്‍ തീര്‍ഥാടകരുടെ മിനി ബസ് നിയന്ത്രണം വിട്ടു മറിഞ്ഞ് ഒരാള്‍ മരിച്ചു. 2 പേരുടെ നില അതീവ ഗുരുതരമാണ്. വൈകിട്ടു നാലരയോടെയാണ് സംഭവം.
വഴിയില്‍ നിന്ന തീര്‍ഥാടകനെ ഇടിച്ചു തെറിപ്പിച്ച ശേഷമാണ് മറിഞ്ഞത്. സംഭവ സ്ഥലത്തുവച്ചു തന്നെ ഒരാള്‍ മരിച്ചു. പരുക്കേറ്റവരെ എരുമേലി ആശുപത്രിയിലേക്ക് കൊണ്ടുപോയി.മരിച്ചയാളിനെ തിരിച്ചറിഞ്ഞിട്ടില്ല.
പ്ലാപ്പള്ളിയില്‍ നിന്ന് താലാപ്പള്ളിയിലേക്കുള്ള റോഡിലെ കുത്തനെയുള്ള ഇറക്കം ഇറങ്ങി വരുമ്പോള്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. തീര്‍ഥാടകര്‍ ഭക്ഷണത്തിനായി വാഹനം നിര്‍ത്തി കടയിലേക്കു കയറുന്ന ഭാഗത്താണ് അപകടം.