തിരുവനന്തപുരത്ത് ടൂറിസ്റ്റ് ബസ് തലകീഴായി മറിഞ്ഞ് അപകടം. അറുപത് വയസുള്ള സ്ത്രീ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. നെടുമങ്ങാട് ഇരിഞ്ചിയത്താണ് സംഭവം. പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. പരിക്കേറ്റവരെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കാട്ടാക്കട പെരുങ്കടവിളയില്‍ നിന്ന് മൂന്നാറിലേക്ക് വിനോദയാത്ര പോയവരാണ് അപകടത്തില്‍പ്പെട്ടതെന്നാണ് വിവരം. 49 പേര്‍ ബസില്‍ ഉണ്ടായിരുന്നതായാണ് വിവരം. ബസില്‍ ഉണ്ടായിരുന്നവരില്‍ കൂടുതല്‍ പേരും കുട്ടികളായിരുന്നു എന്നാണ് സൂചന. അതിനിടെ അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാനുള്ള ക്രമീകരണം നടത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന് നിര്‍ദേശം നല്‍കി.
Updating... 👇
തിരുവനന്തപുരം കാട്ടാക്കട പെരുങ്കടവിളയിൽ നിന്നും മൂന്നാറിലേക്ക് യാത്ര തിരിച്ച 'HEBRON' എന്ന ബസ്സ് ആണ് അപകടത്തിൽപെട്ടത്.. നിലവിൽ ദസിനി (60) എന്നയാൾ മരിച്ചു.. 23പേരെ മെഡിക്കൽ കോളേജിൽ ഇതുവരെ പ്രവേശിപ്പിച്ചു.. ബാക്കിയുള്ളവർ കന്യാകുളങ്ങര, നെടുമങ്ങാട് ഹോസ്പിറ്റലിൽ ആണ് ഉള്ളത്.. ബസ്സ് ഉയർത്തുന്ന നടപടി തുടങ്ങി..
നെടുമങ്ങാട് ഇരിഞ്ജയം ബസ് അപകടത്തിൽ മെഡിക്കൽ കോളേജ്, SAT എന്നിവിടങ്ങളിൽ ചികിത്സ യിൽ ഉള്ളവരുടെ വിവരം👇