പൂപ്പൊലി കാണാന്‍ പോയിവരവെ അമ്മയും മകളും ജീപ്പില്‍നിന്ന് വീണു;അമ്മ മരിച്ചു


വയനാട് അമ്പലവയലില്‍ പൂപ്പൊലി കാണാന്‍ പോയി വരവെ ജീപ്പില്‍നിന്നു റോഡിലേക്ക് വീണ കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ച അമ്മ മരണപ്പെട്ടു. കുറ്റ്യാടി പുഴുത്തിനി കുന്നുമ്മല്‍ ബാബുവിന്റെ ഭാര്യ സചിത്രയാണ് (42) കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ വച്ച് മരിച്ചത്. ഞായറാഴ്ചയാണ് ഊരത്ത് പ്രദേശത്തെ തൊഴിലുറപ്പു തൊഴിലാളികളായ സ്ത്രീകള്‍ ചേര്‍ന്ന് അമ്പലവയലില്‍ പൂപ്പൊലി കാണാന്‍ പോയത്. തിരിച്ചുവരവെ രാത്രി 11 മണിയോടെ തൊട്ടിൽപ്പാലം കൂടലില്‍വെച്ച് കമാന്‍ഡര്‍ ജീപ്പിന്റെ നടുവിലെ സൈഡ് സീറ്റിലിരുന്ന സചിത്രയുടെ മകള്‍ ശിവദ (12) റോഡിലേക്ക് തെറിച്ചുവീഴുകായിരുന്നു. മടിയില്‍നിന്ന് മകള്‍ തെറിച്ചുവീണ മകളെ രക്ഷിക്കാനുള്ള വെപ്രാളത്തിനിടെ സചിത്രയും താഴെ വീണു. ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ ആശുപത്രിയിലെത്തിച്ചു. സചിത്ര ഇന്ന് വൈകുന്നേരത്തോടെ മരണപ്പെടുകയായിരുന്നു. സംസ്‌കാരം പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്കുശേഷം നാളെ ശനിയാഴ്ച്ച നടക്കും. എംഐയുപി സ്‌ക്കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയായ ശിവദ സുഖംപ്രാപിച്ചുവരുന്നു.





Post a Comment

Previous Post Next Post