ശബരിമല തീർത്ഥാടകരുടെ കാറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചു.. രണ്ടു മരണം

 


കൊല്ലം ചടയമം​ഗലത്ത് ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു. കുട്ടികൾ ഉൾപ്പെടെ മൂന്നുപേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്നലെ അർദ്ധരാത്രിയോടെയായിരുന്നു അപകടം ഉണ്ടായത്. മഹാരാഷ്ട്ര റജിസ്ട്രേഷനുള്ള കാറാണ് അപകടത്തിൽ പെട്ടത്  പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നഗർകോവിൽ രാധാപുരം സ്വദേശികളായ ശരവണൻ (36), ഷണ്മുഖൻ ആചാരി (70) എന്നിവരാണ് മരിച്ചത്. മഹാരാഷ്ട്ര രജിസ്ട്രേഷനിലുളള കാറാണ് ഇവർ ഉപയോഗിച്ചത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് നിലവിൽ ലഭിക്കുന്ന വിവരം.

Post a Comment

Previous Post Next Post