തൃശ്ശൂർ പട്ടിക്കാട്. മുടിക്കോട് മുസ്ലിം പള്ളിക്ക് സമീപം ബൈക്ക് തട്ടി അയ്യപ്പഭക്തന് ഗുരുതരമായി പരിക്കേറ്റു. തമിഴ്നാട് കോയമ്പത്തൂർ കൗണ്ടൻ പാളയം സ്വദേശിയും തൊടിയല്ലൂർ പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനുമായ വി. ശ്രീനാഥ് (30) നാണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. ഇദ്ദേഹത്തെ തൃശൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാത്രി 10 മണിയോടെ തൃശ്ശൂർ ഭാഗത്തേക്കുള്ള സർവീസ് റോഡിലാണ് അപകടം ഉണ്ടായത്. വിശ്രമിക്കുന്നതിനായി അയ്യപ്പഭക്തർ സഞ്ചരിച്ചിരുന്ന വാഹനം സർവീസ് റോഡിൽ നിർത്തി വാഹനത്തിൽ നിന്ന് പുറത്തിറങ്ങിയ സമയത്താണ് ശ്രീനാഥിന്റെ പിന്നിൽ ബൈക്ക് വന്ന് ഇടിച്ചത്. ബൈക്ക് യാത്രക്കാരുടെ പരിക്ക് ഗുരുതരമല്ല.