കുറ്റിപ്പുറത്ത് ട്രെയിനിൽ നിന്ന് വീണ് പരിക്കേറ്റ കണ്ണൂർ സ്വദേശി മരണപ്പെട്ടു കണ്ണൂർ പൊയിലൂർ തൃപ്രങ്ങോട്ടുർ മോറോത്ത് ഗോവിന്ദൻ അടിയോടി മകൻ ദേവാനന്ദൻ ( 58) ആണ് മരിച്ചത് : ഇന്ന് വ്യാഴം പകൽ മൂന്ന് മണിയോടെയാണ് സംഭവം : ഇയാളെ ഉടൻ കുറ്റിപ്പുറം ഹീൽ ഫോർട്ട് ആശുപത്രിയിൽ എത്തിച്ചിരുന്നു : പരശുറാം എക്സ് പ്രസിൽ നിന്നും വീണ് തലക്കേറ്റ പരിക്ക് ഗുരുതരമായതിനാൽ വിദഗ്ദ്ധ ചികിത്സക്കായി കോട്ടക്കലിലെ ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് മരണം സംഭവിച്ചത്