കോഴിക്കോട് താമരശ്ശേരി : കഴിഞ്ഞ ദിവസം പൂനൂർ കോളിക്കലിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന യുവാവ് മരണപ്പെട്ടു. പുതുപ്പാടി കാക്കവയല്‍ സ്വദേശി പറയാർകുന്നുമ്മൽ മുഹമ്മദ് അജ്സ(19)ലാണ് മരണപ്പെട്ടത്. കോളിക്കല്‍ കുണ്ടത്തില്‍വെച്ച് അമിത വേഗതയിലെത്തിയ ടാര്‍ ജീപ്പ് അജ്സലും സുഹൃത്തും സഞ്ചരിച്ച ബെെക്കില്‍ ഇടിച്ചാണ് അപകടമുണ്ടായത്.