പത്തനംതിട്ട : പത്തനംതിട്ട പൂങ്കാവിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ബൈക്ക് ഓടിച്ചിരുന്ന കോന്നി സ്വദേശി നഹാസുദ്ദീൻ (49) ആണ് മരിച്ചത്. നഹാസുദ്ദീനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.