സ്കൂളിലേക്ക് നടന്നു പോകവെ തോട്ടിൽ വീണു; കണ്ണൂരിൽ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

 


കണ്ണൂർ പഴയങ്ങാടി: സ്കൂളിലേക്ക് ബസ് കയറാനായി വീട്ടിൽനിന്നു നടന്നു പോകുന്നതിനിടയിൽ തോട്ടിൽ വീണു വിദ്യാർഥിനിക്ക് ദാരുണാന്ത്യം.

മാടായി ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥിനി വെങ്ങരയിലെ എൻ. വി. ശ്രീനന്ദയാണ് (16) മരിച്ചത്.


വെള്ളിയാഴ്ച രാവിലെ 8.45ഓടെയാണ് വിദ്യാർഥിനി വെങ്ങര നടക്കു താഴെ റോഡിനു സമീപത്തെ തോടിൽ വീണത്.

കുട്ടി തോട്ടിൽ വീണത് കണ്ട മറ്റു വിദ്യാർഥികൾ വിവരം നൽകിയതിനെ തുടർന്ന് ആളുകളെത്തി കണ്ണൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


വെങ്ങര നടക്കു താഴെ എൻ.വി. സുധീഷ് കുമാർ, സുജ ദമ്പതികളുടെ മകളാണ്. സഹോദരൻ: വിശ്വജിത്ത്

Post a Comment

Previous Post Next Post