പീച്ചി ഡാം റിസർവോയറിൽ നാല് പെൺകുട്ടികൾ കാൽവഴുതി വീണു, അപകടം സുഹൃത്തിന്‍റെ വീട്ടിൽ എത്തിയപ്പോൾ, ഒരാളുടെ നില അതീവ ഗുരുതരം



 തൃശൂർ പീച്ചി ഡാമിന്റെ റിസർവോയറിൽ നാല് പെൺകുട്ടികൾ വെള്ളത്തിൽ മുങ്ങി. നാല് പേരെയും നാട്ടുകാർ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചു. മൂന്ന് പേരുടെ നില ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു. സുഹൃത്തിന്റെ വീട്ടിൽ തിരുന്നാൾ ആഘോഷത്തിന് വന്നതായിരുന്നു പെൺകുട്ടികൾ.


അപകടത്തിൽപ്പെട്ട നാല് പേരും തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ ചികിത്സയിലാണ്. ഒരാൾ അപകടനില തരണം ചെയ്തുട്ടുണ്ട്. മൂന്ന് പേരുടെ നില ഗുരുതരമായി തുടരുകയാണ്. ഒരാളുടെ നില അതീവ ഗുരുതരമാണ്.


പീച്ചി പുളിമാക്കൽ സ്വദേശി നിമ, പട്ടിക്കാട് സ്വദേശികളായ ആൻ ഗ്രേസ് (16), അലീന (16), എറിൻ (16) എന്നിവരാണ് അപകടത്തിൽപ്പെട്ടത്. പീച്ചി പുളിമാക്കൽ സ്വദേശി നിമയുടെ വീട്ടിൽ വന്നതാണ് കുട്ടികൾ. പീച്ചി പള്ളിക്കുന്ന് അംഗനവാടിക്ക് താഴെ പീച്ചി ഡാമിലായിരുന്നു സംഭവം.

Post a Comment

Previous Post Next Post