ഹരിപ്പാട്: സ്വകാര്യ ബസിടിച്ച് സൈക്കിൾ യാത്രികനായ അതിഥി തൊഴിലാളി മരിച്ചു. ബീഹാർ സ്വദേശി സിക്കന്ദർ ചൗധരി(32) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരം 6.30ന് നങ്ങ്യാർകുളങ്ങര തട്ടാരമ്പലം റോഡിൽ മുട്ടംകുളം ജംഗ്ഷന് സമീപമാണ് അപകടം നടന്നത്. ജോലി കഴിഞ്ഞു തിരികെ താമസ സ്ഥലത്തേയ്ക്ക് സൈക്കിളിൽ പോകവേ മാവേലിക്കര – ഹരിപ്പാട് റൂട്ടിൽ സർവീസ് നടത്തുന്ന മുഴങ്ങോടിയിൽ ബസ് ഇടിക്കുകയായിരുന്നു. ഉടൻ തന്നെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കരിയിലകുളങ്ങര പൊലീസ് മേൽ നടപടി സ്വീകരിച്ചു.