തിരുവനന്തപുരത്ത് ട്രെയിൻ കയറുന്നതിനിടെ വഴുതി ട്രെയിനിനടിയിലേയ്ക്ക് വീണ് യുവതി മരിച്ചു. . കഴക്കൂട്ടം റെയിൽവേ സ്റ്റേഷനിൽ ഇന്ന് രാത്രി 7.45 നായിരുന്നു അപകടം. തമിഴ്നാട് മധുര സ്വദേശിനി കാർത്തികാ ദേവി (35) ആണ് മരിച്ചത്. അവധി ആഘോഷിക്കാനായി ബന്ധുക്കളുമൊത്ത് തിരുവനന്തപുരത്ത് എത്തി മടങ്ങുമ്പോഴായിരുന്നു അപകടം. പുനലൂർ മധുര പാസഞ്ചർ ട്രെയിൻ സ്റ്റേഷനിൽ നിന്നും പുറപ്പെട്ടപ്പോൾ കയറാൻ ശ്രമിക്കവേയാണ് അപകടം. ഉടൻ ട്രെയിൻ നിർത്തി ഇവരെ പുറത്തെടുത്ത് മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.