തൃശ്ശൂർ ദേശീയപാത പട്ടിക്കാട് താണിപ്പാടത്ത് സ്കൂട്ടർ ഡിവൈഡറിൽ ഇടിച്ച് വയോധികൻ മരിച്ചു
പാലക്കാട് അകത്തേത്തറ സ്വദേശി സുരേഷ് കുമാർ (69) ആണ് മരിച്ചത്
ഗുരുതര പരിക്കേറ്റ സുരേഷ് കുമാറിനെ തൃശൂർ അശ്വിനി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
രാവിലെ പത്തരയോടെ ആയിരുന്നു അപകടം