അടൂർ: മാണി സി. കാപ്പൻ എം.എൽ.എയുടെ കാർ മറ്റൊരു കാറിലിടിച്ച് അപകടം. എംഎൽഎയുടെ ഡ്രൈവർ ജിജു മാത്രമാണ് അപകട സമയത്ത് വാഹനത്തിലുണ്ടായിരുന്നത് ഇയാൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
ടയർ പൊട്ടിയതിനെ തുടർന്ന് നിയന്ത്രണംവിട്ട ഇന്നോവ കാർ എതിൽ ദിശയിൽ നിന്നെത്തിയ കാറിൽ ഇടിക്കുകയായിരുന്നു. ആ കാറിൽ ഉണ്ടായിരുന്ന കോളജ് പ്രഫസർക്ക് പരുക്കേറ്റു.
കടമ്പനാട്ട് കല്ലുകുഴിപോരുവഴി റോഡിൽ ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം. എംഎൽഎയെ കായംകുളത്ത് കല്യാണ ചടങ്ങിൽ കൊണ്ടു വിട്ട ശേഷം ഡ്രൈവർ ജിജു പാലായ്ക്ക് മടങ്ങുമ്ബോഴാണ് അപകടമുണ്ടായത്.
മുന്നിലെ ടയർ പൊട്ടിത്തെറിച്ചതിനെ തുടർന്ന് ഇന്നോവ കാർ നിയന്ത്രണം വിട്ട് എതിരേ വന്ന കാറിലിടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന അടൂർ കിളിവയൽ കോളജിലെ പ്രഫസർ റിൻസി ജോണിന് പരുക്കേറ്റു. എംഎൽഎയുടെ കാറിന്റെ മുന്നിൽ വലതു വശത്തെ ടയർ റിം സഹിതം ഒടിഞ്ഞു മാറി. പരുക്കേറ്റ കോളജ് പ്രഫസറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏനാത്ത് പോലീസ് മേൽനടപടി സ്വീകരിച്ചു.