ഷോക്കേറ്റ് വിദ്യാർഥി മരിച്ചു

 


തിരൂരങ്ങാടി: മസാജ് യന്ത്രത്തിൽ നിന്ന് ഷോക്കേറ്റ് വിദ്യാർഥി മരിച്ചു. ചെമ്മാട് സി കെ നഗർ സ്വദേശി അഴുവളപ്പിൽ വഹാബ് - കടവത്ത് വീട്ടിൽ നസീമ എന്നിവരുടെ മകൻ മുഹമ്മദ് നിഹാൽ (14) ആണ് മരിച്ചത്. ഞായറാഴ്ച‌ രാത്രി 8 ന് കുണ്ടൂരിലുള്ള ഉമ്മയുടെ വീട്ടിൽ വെച്ചാണ് സംഭവം. ഇവർ ഉമ്മയുടെ വീട്ടിലാണ് താമസം. മസാജ് യന്ത്രം പ്രവർത്തിപ്പിക്കുന്നതിനിടെ ഇതിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു . ശബ്ദം കേട്ട് വീട്ടുകാർ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ. താനൂർ പോലീസ് നാളെ ഇൻക്വസ്റ്റ് നടത്തും.


തിരൂരങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ഒൻപതാം ക്ലാസ് വിദ്യാർഥി യാണ്.


കബറടക്കം നാളെ തിരൂരങ്ങാടി വലിയ പള്ളിയിൽ. സഹോദരി ഹിബ.

Post a Comment

Previous Post Next Post