ചങ്ങരംകുളത്ത് ബൈക്ക് ഇടിച്ച് തമിഴ്നാട് സ്വദേശിനി മരണപ്പെട്ടു.,ഇടിച്ച ബൈക്ക് നിർത്താതെ പോയി.. തമിഴ്‌നാട് സ്വദേശിനി രേവതി (53) എന്നവരാണ് മരിച്ചത് ചങ്ങരംകുളം ചിറവല്ലൂർ റോഡിലെ ഐനിച്ചോട് സെൻ്ററിൽ ശനിയാഴ്ച്‌ച രാത്രി 9 മണിയോടെ റോഡ് മുറിഞ്ഞ് കടക്കുന്നതിനിടെ ഇവരെ ബൈക്ക് ഇടിച്ച് തെറുപ്പിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ രേവതിയെ തൃശ്ശൂർ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ഞായറിഴ്‌ച പുലർച്ചെയോടെ മരണപ്പെട്ടു.
നാട്ടുകാർ നൽകിയ വിവരം അനുസരിച്ച് നിർത്താതെ പോയ FZ ബൈക്കിനായി ചങ്ങരംകുളം പോലീസ് അന്വേഷണം തുടങ്ങി. മൃതദേഹം നടപടി ക്രമങ്ങൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനൽകും._