ടാങ്കർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം

 


ആലപ്പുഴ: അരൂരിൽ ടാങ്കർ ലോറി ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. അരൂർ ചന്തിരൂർ സ്വദേശി കോന്നിച്ചിറയിൽ അക്ബർ ദിൽഷാദ് (23) ആണ് മരിച്ചത്. അരൂർ പൊലിസ് സ്റ്റേഷന് സമീപം ഉയരപ്പാത നിർമാണ നടക്കുന്ന സ്ഥലത്താണ് അപകടമുണ്ടായത്. മേൽപ്പാലം നിർമ്മാണത്തിന് വെള്ളം തളിക്കാനെത്തിച്ച ടാങ്കർ ലോറിയുമായാണ് ദിൽഷാദിൻ്റെ ബൈക്ക് കൂട്ടിയിടിച്ചത്. ഗുരുതരമായി പരുക്കേറ്റ ദിൽഷാദിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. സംഭവത്തിൽ പൊലീസ് കേസെടുക്കും.

Post a Comment

Previous Post Next Post