ഏറ്റുമാനൂർ തവളക്കുഴിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

 


കോട്ടയം : ഏറ്റുമാനൂരിൽ കാറും ലോറിയും കുട്ടിയിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കാക്കനാട് ഇൻഫോപാർക്ക് സ്വദേശിനി എൽസി മാത്യു (65) ആണ് മരിച്ചത്. ഇവർക്കൊപ്പം ഉണ്ടായിരുന്ന മരുമകനെയും മകളെയും കൊച്ച് മകളെയും കാരിത്താസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 11 ന് ശേഷം ആയിരുന്നു സംഭവം. എം സി റോഡിൽ കാണക്കാരിയ്ക്ക് സമീപം ഇവർ സഞ്ചരിച്ച കാറും ലോറിയും  കുട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും എൽസിയുടെ മരണം സംഭവിച്ചിരുന്നു. സംഭവത്തിൽ ഏറ്റുമാനൂർ പൊലീസ് കേസെടുത്തു.

Post a Comment

Previous Post Next Post