ജെ​ല്ലി​ക്കെ​ട്ടി​നി​ടെ കാ​ള​യു​ടെ കു​ത്തേറ്റു.. യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം

 


ജെ​ല്ലി​ക്കെ​ട്ടി​നി​ടെ കാ​ള​യു​ടെ കു​ത്തേ​റ്റ് യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം. മ​ധു​ര വി​ല​ങ്ങു​ടി സ്വ​ദേ​ശി ന​വീ​ൻ​കു​മാ​ർ (28) ആ​ണ് മ​രി​ച്ച​ത്. 114 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. 12 പേ​രു​ടെ പ​രി​ക്ക് ഗു​രു​ത​ര​മാ​ണ്. ഇ​വ​രെ രാ​ജാ​ജി സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സ്‌​പെ​ഷ​ൽ പൊ​ലീ​സ് അ​സി. ഇ​ൻ​സ്‌​പെ​ക്ട​ർ​ക്കും ര​ണ്ട് കോ​ൺ​സ്റ്റ​ബി​ൾ​മാ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.


ജ​ല്ലി​ക്കെ​ട്ട് മൈ​താ​ന​ത്തെ ബാ​രി​ക്കേ​ഡു​ക​ൾ ത​ക​ർ​ന്നാ​ണ് ഇ​വ​ർ​ക്ക് പ​രി​ക്കേ​റ്റ​ത്. ജെ​ല്ലി​ക്കെ​ട്ട് മൈ​താ​ന​ത്തേ​ക്ക് ഇ​ര​ച്ചു​ക​യ​റി​യ കാ​ള ന​വീ​ന്റെ നെ​ഞ്ചി​ൽ കു​ത്തു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​യാ​ളെ മെ​ഡി​ക്ക​ൽ സം​ഘം ര​ക്ഷി​ച്ച് ചി​കി​ത്സ​ക്കാ​യി രാ​ജാ​ജി സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി. എ​ന്നാ​ൽ, ചി​കി​ത്സ​ക്കി​ടെ ന​വീ​ൻ മ​രി​ക്കു​ക​യാ​യി​രു​ന്നു.ആ​വ​ണി​യാ​പു​ര​ത്ത് ന​ട​ന്ന ജെ​ല്ലി​ക്കെ​ട്ടി​നി​ടെയാണ് സംഭവം.

Post a Comment

Previous Post Next Post