സൈക്കിളിൽ പോകുന്നതിനിടെ റോഡരികിലേക്ക് തെറിച്ച് വീണ് ലോട്ടറി വിൽപ്പനക്കാരൻ മരിച്ചു



 പാലക്കാട്‌  കൂറ്റനാട് : സൈക്കിളിൽ വീട്ടിലേക്ക് മടങ്ങവേ ലോട്ടറി വിൽപ്പനക്കാരൻ റോഡരികിലേക്ക് വീണ് മരിച്ചു.കടവല്ലൂർ കൊരട്ടിക്കര പ്രിയദർശിനി വാഴപ്പുള്ളി വീട്ടിൽ ബാലൻ (75) ആണ് മരിച്ചത്. വ്യാഴാഴ്‌ച ഉച്ചക്ക് പന്ത്രണ്ടേ കാലോടെ കൂറ്റനാട് ന്യൂ ബസാറിന് സമീപം ടേക്ക് എ ബ്രേക്ക് കെട്ടിടത്തിന് സമീപം ആയിരുന്നു അപകടം.


 നിരവധി വർഷങ്ങളായി കൂറ്റനാട് ഭാഗത്ത് സൈക്കളിൽ ലോട്ടറി വിൽപ്പന നടത്തിവരികയായിരുന്ന ബാലകൃഷ്ണൻ, വിൽപ്പന കഴിഞ്ഞ് കടവല്ലൂർ ഭാഗത്തെ വീട്ടിലേക്കു പോകവെയാണ് അപകടം. നിയന്ത്രണംവിട്ട സൈക്കിൾ മറിയാൻ പോയതോടെ പുറകേ വരികയായിരുന്ന ലോറിയിൽ വയോധികൻ പിടിക്കാൻ ശ്രമിച്ചതായുള്ള സൂചനകൾ ഉണ്ടെങ്കിലും ഇക്കാര്യത്തിൽ വ്യക്തത ഇല്ല.


 റോഡരികിലേക്ക് വീണ ബാലനെ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ് മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം നാളെ ബന്ധുക്കൾക്ക് വിട്ടുനൽകും.


ഭാര്യ : നളിനി.മക്കൾ:രതീഷ്. രമ്യ.

Post a Comment

Previous Post Next Post