ബസിനടിയില്‍പെട്ട് ബൈക്ക് യാത്രികൻ മരിച്ചു



 കൊട്ടാരക്കര: കുന്നിക്കോട് ഉണ്ടായ ഇരുചക്രവാഹന അപകടത്തില്‍ യുവാവ് മരിച്ചു. വിളക്കുടി ഇളമ്ബല്‍ കവലയില്‍ വലിയ കരിക്കത്തില്‍ ബിജിൻ കെ. പൊന്നച്ചൻ (22) ആണ് മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടോടെ കുന്നിക്കോട് വച്ചായിരുന്നു അപകടം. മേലിലയില്‍നിന്നു കുന്നിക്കോട് ഭാഗത്തേക്കു പോവുകയായിരുന്ന ബൈക്ക് എതിരേവന്ന ടൂറിസ്റ്റ് ബസില്‍ ഇടിച്ച്‌ അടിയിലേക്ക് വീഴുകയായിരുന്നു. ബസിന്‍റെ പിൻചക്രം ബിജിന്‍റെ മുകളിലൂടെ കയറിയിറങ്ങി. മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയില്‍. കുന്നിക്കോട് പോലീസ് കേസെടുത്തു.

Post a Comment

Previous Post Next Post