വയനാട് പൊഴുതനയിൽ കഴിഞ്ഞ ശനിയാഴ്ച ബസ്സും കാറും ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ കോഴിക്കോട് കണ്ണൂക്കര സ്വദേശി മരിച്ചു
കണ്ണൂക്കര അർഹം ഹൗസിൽ താമസിക്കും വടകര പഴങ്കാവ് രയരോത്ത് മുഹമ്മദ് റിയാസ് (52) കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സക്കിടയിൽ ഇന്നലെ രാവിലെ മരണപ്പെട്ടത്.
വിദേശത്തു നിന്നും ലീവിന് നാട്ടിലെത്തിയ റിയാസ് കുടുംബത്തോടൊപ്പമുള്ള യാത്രക്കിടയിലാണ് അപകടത്തിൽപെട്ടത്. ഇവർ സഞ്ചരിച്ച കാറിൽ ബസ് ഇടിക്കുകയായിരുന്നു. ഭാര്യ: സൈഫുന്നീസ.
മക്കൾ: മുഹമ്മദ് റിസിൻ, ഷദ മനാൽ.