വയനാട് മാനന്തവാടി : ബേഗൂർ റെയിഞ്ച് തലപ്പുഴ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ പഞ്ചാരക്കൊല്ലിയിൽ വനമേഖലയോട് ചേർന്ന് കടുവ യുടെ ആക്രമണത്തിൽ യുവതി കൊല്ലപ്പെട്ടു. പഞ്ചാരക്കൊല്ലി തറാട്ട് ഉന്നതിയിലെ അച്ചപ്പന്റെ ഭാര്യ രാധ (45) ആണ് കൊല്ലപ്പെ ട്ടത്. ഇന്ന് രാവിലെ 11.15 ഓടെയാണ് സംഭവം. രാവിലെ പരിശോധന യ്ക്ക് പോയ തണ്ടർബോൾട്ട് അംഗങ്ങളാണ് പാതി ഭക്ഷിച്ച നിലയി ലുള്ള മൃതദേഹം കണ്ടത്. വനംവകുപ്പിലെ താൽക്കാലിക ജീവന ക്കാരനാണ് അച്ചപ്പൻ. ഈ വിവരങ്ങൾ പ്രാഥമികമായി ലഭിച്ചതാണ്. കൂടുതൽ വിവരങ്ങൾ ഉടൻ നൽകുന്നതാണ്