കോട്ടയം പാമ്പാടി: പാമ്പാടിയിൽ കാറിടിച്ച് ലോട്ടറി വിൽപനക്കാരിയായ കാൽനട യാത്രക്കാരിക്ക് ദാരുണാന്ത്യം. കൂരോപ്പട പങ്ങട പവ്വത്ത് താഴത്തുമുറിവീട്ടിൽ രവീന്ദ്രന്റെ ഭാര്യ ഓമന(56)യാണ് മരിച്ചത്.
നടന്നുപോകുകയായിരുന്ന ഓമനയെ അമിതവേഗത്തിലെത്തിയ കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നുവെന്നാണ് വിവരം. തുടർന്ന് കാറിലുണ്ടായിരുന്നവർ തന്നെ ഓമനയെ പാമ്പാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും സംഭവസ്ഥലത്തുവെച്ചുതന്നെ ഓമനയുടെ മരണം സംഭവിച്ചിരുന്നു.
അപകടത്തിൽ കാറിന്റെ മുൻഭാഗത്തെ ചില്ലും ഹെഡ് ലൈറ്റും തകർന്നിട്ടുണ്ട്. പാമ്പാടി പോലീസ് സ്ഥലത്തെത്തി കാർ ഓടിച്ചയാളെ കസ്റ്റഡിയിൽ എടുക്കുകയും കേസെടുക്കുകയും ചെയ്തു. ഓമനയുടെ ഭർത്താവ് രവീന്ദ്രനും ലോട്ടറിത്തൊഴിലാളിയാണ്.