തൃശ്ശൂർ പട്ടിക്കാട്. മുടിക്കോട് മുസ്ലിം പള്ളിക്ക് സമീപം ബൈക്ക് തട്ടി ഗുരുതരമായി പരിക്കേറ്റ അയ്യപ്പഭക്തൻ മരിച്ചു. തമിഴ്‌നാട് കോയമ്പത്തൂർ കൗണ്ടൻ പാളയം സ്വദേശി വി. ശ്രീനാഥ് (30) ആണ് മരിച്ചത്. തൊടിയല്ലൂർ പോലീസ് സ്‌റ്റേഷനിലെ പോലീസ് ഓഫീസറാണ്.
ഇന്നലെ രാത്രി 10 മണിയോടെ തൃശ്ശൂർ ഭാഗത്തേക്കുള്ള സർവീസ് റോഡിലാണ് അപകടം ഉണ്ടായത്. കാൽനടയായി ശബരിമലയ്ക്ക് പോകുകയായിരുന്ന ശ്രീനാഥിന്റെ പിന്നിൽ ബൈക്ക് വന്ന് ഇടിക്കുകയായിരുന്നു. അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ചെന്നായ്പ്പാറ സ്വദേശികൾ സഞ്ചരിച്ചിരുന്ന ബൈക്കാണ് അപകടത്തിൽപ്പെട്ടത്.