പൊന്നാനിയിൽ കാറും ബൈക്കും തമ്മിൽ കൂട്ടിയിടിച്ച് അപകടം: ബൈക്ക് യാത്രികരായ രണ്ട് യുവാക്കൾക്ക് പരിക്ക്



മലപ്പുറം   പൊന്നാനി കുറ്റിപ്പുറം ബൈപാസിൽ കണ്ടുകുറുമ്പക്കാവ് അമ്പലത്തിനു സമീപം KL 07 BN 8732 ആൾട്ടോ കാറും KL 06 K 8071 ബൈക്കും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്._

 അപകടത്തിൽ പരിക്കുപറ്റിയ  ബൈക്ക് യാത്രികരും മലപ്പുറം പെരിന്തൽമണ്ണ സ്വദേശികളുമായ ഷാഹുൽ (26), ഫവാസ് (24) എന്നിവരെ പൊന്നാനി ആംബുലൻസ് പ്രവർത്തകർ ചേർന്ന് പൊന്നാനി താലൂക്ക് ആശുപത്രിയിലും, തുടർന്ന് വിദഗ്ദ്ധ ചികിത്സക്കായി ആലത്തിയൂർ ഇമ്പിച്ചിബാവ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post