എറണാകുളം : ആലങ്ങാട്: ഓടിക്കൊണ്ടിരുന്ന മിനിലോറി കത്തിനശിച്ചു. കൊങ്ങോർപ്പിള്ളി പള്ളിക്ക് മുന്നില്‍ വെച്ചാണ് വാഹനത്തിന് തീപിടുത്തം ഉണ്ടായത്.
പുക ഉയരുന്നത് കണ്ട് ലോറിനിറുത്തി പുറത്തിറങ്ങിയതിനാല്‍ ഡ്രൈവർ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ലോറിയില്‍ മറ്റാരമുണ്ടായിരുന്നില്ല.
കരിങ്ങാംതുരുത്ത് ഭാഗത്തേക്ക് എംസാൻഡ് കയറ്റി പോകുകയായിരുന്ന ലോറിയാണ് കത്തിനശിച്ചത്. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് അപകടം ഉണ്ടായത്.ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. പിന്നീട് ഫയർഫോഴ്സുമെത്തി രക്ഷാപ്രവർത്തനം തുടർന്നു. ബാറ്ററിയിലെ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണു പ്രാഥമിക നിഗമനം.