വൈദ്യുതി തൂണ്‍ ദേഹത്തുവീണ് സ്ത്രീക്ക് ദാരുണാന്ത്യം

 


മയ്യില്‍ എരിഞ്ഞിക്കടവ് കെ.ഷീലയാണ് മരിച്ചത്.ഇന്ന് വൈകിട്ടോടെയാണ് അപകടമുണ്ടായത്. മരം മുറിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

നണിയൂര് നമ്പ്രത്തെ മാര്യാക്കണ്ടി മറിയം എന്നിവരുടെ ഉടമസ്ഥതയിലുള്ള പറമ്പില്‍ മരംമുറിക്കാനെത്തിയ സംഘത്തിലുള്ളതാണ് ഷീല. വൈകിട്ടോടെ വലിയമരം മുറിച്ച് മാറ്റുന്നതിനിടെ മരം സമീപത്തെ വൈദ്യുതി തൂണില്‍ ഇടിക്കുകയും വൈദ്യുതി തൂണ്‍ കടപുഴകി ഷീലയുടെമേല്‍ വീഴുകയായിരുന്നു.പരിക്കേറ്റ ഷീലയെ കൂടെ ജോലിചെയ്തവരും നാട്ടുകാരും ചേര്‍ന്ന് ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.

Post a Comment

Previous Post Next Post