കോഴിക്കോട് കുറ്റ്യാടി കടിയങ്ങാട് : കടിയങ്ങാട് കുറ്റ്യാടി റോഡില്‍ 'നാഗത്ത് താഴെ' കാറും മിനി ലോറിയും കൂട്ടി ഇടിച്ച് അപകടം. ഇന്ന് പുലര്‍ച്ചെ 4.30 ഓടെയാണ് അപകടം
ഇടിയുടെ ആഘാതത്തില്‍ മിനി ഗുഡ്‌സ് വാഹനത്തിന്റെ മുന്‍ഭാഗത്തെ ഒരു ടയര്‍ വേര്‍പെട്ട നിലയിലാണ്. ശബരിമല ദര്‍ശനം കഴിഞ്ഞു തിരികെ പോകുന്ന കര്‍ണാടക സ്വദേശികളായ.. ഭക്തരാണ് കാറില്‍ ഉണ്ടായിരുന്നത്
ബാലുശ്ശേരി ഭാഗത്ത് നിന്ന് കുറ്റ്യാടിക്ക് പോകുകയായിരുന്ന കോഴി വിതരണ വണ്ടിയുമായാണ് കാര്‍ അപകടത്തില്‍ പെട്ടത്. കാര്‍ അപകട സ്ഥലത്ത് നിന്നും നീക്കം ചെയ്തു....