ഇന്നലെ രാത്രി മുതൽ കാണാതായ കർഷകൻറ മൃതദേഹം ..രാവിലെ സമീപത്തെ കൃഷിയിടത്തിൽ കണ്ടെത്തി

 


കൊല്ലം പോരുവഴിയിൽ കാട്ടുപന്നിയെ തുരത്താൻ സ്ഥാപിച്ച വൈദ്യുതി കെണിയിൽ നിന്ന് ഷോക്കേറ്റ് കർഷക തൊഴിലാളി മരിച്ചു. അമ്പലത്തുംഭാഗം ചിറയിൽ വീട്ടിൽ സോമൻ ആണ് മരിച്ചത്. സോമനെ ഇന്നലെ രാത്രി മുതൽ കാണാതായിരുന്നു. സോമൻ്റെ ഭാര്യ പൊലീസിൽ പരാതി നൽകാൻ ഒരുങ്ങവേയാണ് രാവിലെ 8 മണിയോടെസമീപത്തെ കൃഷിയിടത്തിൽ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ ഒരാളെ ശൂരനാട് പൊലീസ് കസ്റ്റഡിയിൽ എടുത്തു. കൃഷി ചെയ്യാൻ കഴിയാത്ത വിധം പ്രദേശത്ത് കാട്ടുപന്നി ശല്യം രൂക്ഷമാണ്.

Post a Comment

Previous Post Next Post