ബൈക്ക് മതിലില്‍ ഇടിച്ച്‌ യുവാവ് മരിച്ചു

  


ആലപ്പുഴ  മുഹമ്മ : നിയന്ത്രണംവിട്ട ബൈക്ക് മതിലില്‍ ഇടിച്ച്‌ യുവാവ് മരിച്ചു. ആര്യാട് പഞ്ചായത്ത്‌ മൂന്നാം വാർഡില്‍ കൈതത്തില്‍ നികർത്തില്‍ ലക്ഷംവീട്ടില്‍ പരേതനായ പ്രദീപിന്റെ മകൻ രാംകുമാർ (24) ആണ് മരിച്ചത്.പെയിന്റിംഗ് തൊഴിലാളിയും ചെണ്ടവാദ്യകാരനുമാണ്.

ഞായറാഴ്ച രാത്രി പത്തോടെ പാതിരപ്പള്ളി -- കോമളപുരം റോഡില്‍ കൈതത്തില്‍ ജംഗ്ഷന് കിഴക്കായിരുന്നു അപകടം. ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പോസ്റ്റ് മോർട്ടത്തിനുശേഷം ഇന്നലെ രാത്രി 11ഓടെ വീട്ടുവളപ്പില്‍ സംസ്കരിച്ചു. അമ്മ : രജി. സഹോദരൻ : പ്രേം കുമാർ.

Post a Comment

Previous Post Next Post