അമ്മയും മകളും ഫാനിൽ കെട്ടിത്തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി



തൃശ്ശൂർ  മാള : ആളൂർ കദളിച്ചിറയിൽ അമ്മയും മകളും ഫാനിൽ കെട്ടിത്തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഒന്നരമാസം മുമ്പ് വാടകക്ക് താമസിക്കാൻ വന്നതാണ് സജിത്തും ഭാര്യ സജിയും മകൾ നക്ഷത്രയും. സജിത്തിന്റെ അച്ഛനും അത് വീട്ടിൽ താമസിക്കുകയാണ്. ഞായറാഴ്ച ഉച്ചയ്ക്ക് അച്ഛൻ പുറത്തുപോയി തിരിച്ചു വന്നപ്പോൾ വീട് അകത്തുനിന്ന് പൂട്ടിയ നിലയിൽ ആയിരുന്നു. സജിത്ത് ഡ്രൈവറായി ജോലി ചെയ്യുന്നു. അച്ഛൻ കുറേനേരം വാതിലിൽ മുട്ടിയിട്ടും വിളിച്ചിട്ടും തുറക്കാതെ ആയപ്പോൾ അയാൾ അടുത്തുള്ള ഹൗസ് ഓണറെ വിളിക്കുകയുണ്ടായി. രണ്ടുപേരും കൂടി വാതിൽ പൊളിച്ച് അകത്തു കടന്നപ്പോൾ കണ്ടത് സജിയും(32) മകൾ നക്ഷത്രയും(5) ഒരേ ഫാനിൽ കെട്ടിത്തൂങ്ങി മരിച്ചു കിടക്കുന്നതാണ്. സജിക്ക് ഒ രു ലോട്ടറി കടയിൽ ജോലിയാണ്.


ഇവർ ഇവിടെ താമസിക്കാൻ വന്ന നാൾ മുതൽ ഭാര്യയും ഭർത്താവും പരസ്പരം വഴക്കിടാറുണ്ട് എന്ന് അയൽക്കാർ പറയുന്നു. മകൾ പഠിക്കുന്നത് പുല്ലൂരിലെ സ്കൂളിലാണ്. ഒരാഴ്ചയായി മകൾ സ്കൂളിൽ പോകുന്നില്ല എന്നാണ് നാട്ടുകാർ പറയുന്നത്.


ഇവർക്കു സാമ്പത്തിക ബാധ്യതകൾ ഒന്നും ഉള്ളതായി അറിവില്ല. മറ്റെന്തോ നിസ്സാര കാര്യത്തിലുള്ള അഭിപ്രായവ്യത്യാസമാണ് ഭാര്യ കുട്ടിയെയും കൊണ്ട് ഈ കടുംകൈ ചെയ്തതെന്ന് നാട്ടുകാർ പറയുന്നു. ആളൂർ പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. ഇൻക്വസ്റ്റും

പോസ്റ്റുമോർട്ടവും മറ്റു നടപടികളും തിങ്കളാഴ്ച നടക്കും. പോലീസ് വിശദമായി അന്വേഷിച്ചു വരുന്നു.

Post a Comment

Previous Post Next Post