മാനന്തവാടി : മാനന്തവാടി മൈസൂർ റോഡിൽ ഓട്ടോ സ്റ്റാന്റിന് സമീപം വെച്ച് നിയന്ത്രണം വിട്ട കാർ ബൈക്കിലിടിച്ച ശേഷം സ്റ്റാന്റിൽ നിർത്തി യിട്ടിരുന്ന ഓട്ടോറിക്ഷകളിലും ഇടിച്ചു. അപകടത്തിൽ ബൈക്ക് യാത്രി കരായ കമ്പളക്കാട് ഇട്ടിയിൽ കുര്യൻ (66), ഭാര്യ കത്രീന (53) എന്നിവർ ക്ക് പരിക്കേറ്റു. ഇവരെ മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പി ച്ചു.ഇരുവരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്. ഇന്ന് വൈകീട്ട് കാട്ടിക്കുളം ഭാഗത്ത് നിന്നും വരികയായിരുന്ന മുൻ പോലീസ് ഉദ്യോഗ സ്ഥൻ അഗസ്റ്റിൻ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. ബൈക്കി ലിടിച്ച ശേഷം കാർ നിയന്ത്രണം വിട്ട് ഒണ്ടയങ്ങാടി മേച്ചേരിൽ ബിജുവി ന്റെയും, മൂച്ചിക്കൽ ഷറഫുദ്ദീൻ്റേയും ഓട്ടോറിക്ഷകളിൽ ഇടിക്കുകയാ യിരുന്നു. ഇരുവാഹനങ്ങൾക്കും നാശനഷ്ടമുണ്ടായിട്ടുണ്ട്.