പാലക്കാട് മണ്ണാർക്കാട് അലനല്ലൂർ എടത്തനാട്ടുകര : ബൈക്ക് കൊക്കയിലേക്ക് മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.
എടത്തനാട്ടുകര ചുണ്ടോട്ട്കുന്ന് ആദിവാസി നഗറിലെ ചുടലപൊട്ടി വിജയന്റെ മകൻ വിഷ്ണുവാണ് (24) മരിച്ചത്.
ഡിസംബർ 27ന് വൈകീട്ട് അഞ്ചിന് എടത്തനാട്ടുകര മുണ്ടകുളത്തുനിന്ന് പൊൻപാറ ഭാ ഗത്തേക്ക് വരുന്നതിനിടെ ബൈക്കിന്റെ ബ്രേക്ക്പൊ ട്ടിയതിനാൽ റോഡിൽ നിന്ന് തെന്നി വനത്തിന്റെ താഴ്ഭാഗത്തേക്ക് തെറിച്ചു വീഴുകയായി രുന്നു.
തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച വൈകീട്ട് ഏഴിനാണ് മരിച്ചത്.
മാതാവ്: ലീല. ഭാര്യ: അനിത. മകൾ: ലിയ. സഹോദരങ്ങൾ: ശാലു, ഐശ്വര്യ. പോസ്റ്റ്മോർട്ട ത്തിനുശേഷം ബുധനാഴ്ച കുടുംബ ശ്മശാനത്തിൽ സംസ്കരിക്കും.